തിരുവനന്തപുരം: 50 കോടി രൂപയിൽ കൂടുതൽ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിച്ച റോഡുകളിൽ ടോൾ പിരിക്കേണ്ടത് അത്യാവശ്യമെന്ന് കിഫ്ബി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കിഫ്ബിയുടെ ആവശ്യം. ജനങ്ങളുടെ ഭാ​ഗത്ത് നിന്ന് കടുത്ത പ്രതിഷേധം ഉണ്ടാകുമെന്ന ആശങ്കയിലാണ് സർക്കാർ. റോഡുകളുടെ പട്ടിക, ടോൾ തുക എന്നിവ നിർദേശിക്കാൻ കിഫ്ബി പഠനം ആരംഭിച്ചിട്ടുണ്ട്. പഠനറിപ്പോർട്ട് മന്ത്രിസഭയ്ക്ക് സമർപ്പിക്കും.ടോൾ ബൂത്തുകൾ സജ്ജമാക്കി യാത്രചെയ്യുന്ന ദൂരത്തിന് അനുസരിച്ചുള്ള ഫീസ് ഏർപ്പെടുത്താനാണ് ആലോചന. തദ്ദേശ വാസികൾക്ക് ടോളുണ്ടാകില്ല. ടോൾ പിരിക്കാൻ നിയമ നിർമ്മാണം വേണമെന്ന നിർദ്ദേശം നേരത്തെ മന്ത്രിസഭയിലെത്തിയെങ്കിലും പരിഗണിച്ചിരുന്നില്ല. കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതുകടത്തിൽ കേന്ദ്രം ഉൾപ്പെടുത്തിയതോടെ വായ്പയെടുത്ത് പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്ന കിഫ്ബി വെട്ടിലായിരുന്നു.കിഫ്ബിയിലും ടോൾ വ്യവസ്ഥയുണ്ട്കിഫ്ബിയുടെ ചട്ടങ്ങളിൽ ഇത്തരം നടപടികൾ നിർദേശിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അതു നടപ്പാക്കിയിരുന്നില്ല. ടോൾ പിരിക്കേണ്ടത് അത്യാവശ്യമെന്ന് കിഫ്ബി സർക്കാരിനെ അറിയിച്ചതായാണ് വിവരം. ദേശീയ പാത അതോറിട്ടിക്കുളള ടോൾ വരുമാനം കിഫ്ബി ചൂണ്ടിക്കാട്ടി. ഇന്ധന സെസും മോട്ടർ വാഹന നികുതിയുടെ പകുതിയുമാണ് ഇപ്പോൾ കിഫ്ബി വായ്പ തിരിച്ചടവിന് ഉപയോഗിക്കുന്നത്.മന്ത്രിസഭ അംഗീകാരം നൽകിയേക്കില്ലടോൾ പിരിക്കൽ മന്ത്രിസഭ അംഗീകരിക്കാനുള്ള സാദ്ധ്യത കുറവാണ്. ടോൾ പിരിക്കുന്നതിനെതിരെ സി.പി.എം നിലപാട് എടുത്തിട്ടുണ്ട്. അതിൽ മാറ്റം വന്നാലും സി.പി.ഐ എതിർക്കാനാണ് സാദ്ധ്യത.കഴിഞ്ഞ സ‌ർക്കാർ നിർമ്മിച്ച കിഫ്ബി പാതകൾറോഡുകൾ…………………………………223പാലങ്ങൾ…………………………………… 57ഫ്‌ളൈ ഓവറുകൾ……………………… 15അടിപ്പാത……………………………………… 1ആകെ ചെലവ്………………………. 18,445 കോടി രൂപകിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിച്ച റോഡുകളിൽ ടോൾ പിരിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ല”.- ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!