കോഴിക്കോട്: ഇരുചക്ര വാഹനത്തിലെത്തിയവർ വയോധികയെ തള്ളിയിട്ട് മാലപൊട്ടിക്കാൻ ശ്രമം. കോഴിക്കോട് മാവൂർ സ്വദേശി മുണ്ടിക്കൽതാഴം 85 വയസ്സുകാരിയായ നാരായണി അമ്മയെയാണ് ആക്രമിച്ച് മാല കവരാൻ ശ്രമിച്ചത്. വൈകിട്ട് 3 മണിയോടെ വീടിനടുത്തുള്ള വഴിയിൽ വെച്ചാണ് ഇരുചക്രവാഹനത്തിലെത്തിയവർ സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ചത്. റോഡരികിലേക്ക് തള്ളിയിട്ടപ്പോഴുള്ള വീഴ്ചയിൽ വയോധികയ്ക്ക് പരിക്കേറ്റിട്ടുണ്ട്.സ്വന്തം വീട്ടിൽ നിന്നും തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ. വീഴ്ചയിൽ വയോധികയുടെ കൈക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. ബഹളം വെച്ച് പ്രതിരോധിച്ചതിനെ തുടർന്ന് പ്രദേശവാസികൾ ഓടിക്കൂടുകയായിരുന്നു. ആൾക്കാർ ഓടിയെത്തിയപ്പോഴേക്കും ബൈക്ക് യാത്രികർ രക്ഷപ്പെട്ടു. മാവൂർ പൊലീസ് സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി. നാരായണി അമ്മയുടെ പരിക്ക് സാരമുള്ളതല്ല.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!