കൊടുവള്ളി കൊടുവള്ളിയി ലെയും കിഴക്കോത്തെയും കുടും ബശ്രീ പ്രവർത്തകരുടെ ഫോൺ വാട്സാപിൽ വന്ന അജ്‌ഞാത സന്ദേശത്തിലൂടെ ഹാക്ക് ചെയ്യ പ്പെട്ടതായി പരാതി. കഴിഞ്ഞ 2 ദി വസങ്ങളിലായി ഫോണിലേക്ക് വന്ന എപികെ ഫോർമാറ്റിലുള്ള ഫയൽ തുറന്നവരുടെ ഫോണു കളാണ് ഹാക്ക് ചെയ്യപ്പെട്ടത്. കു ടുംബശ്രീ പ്രവർത്തകരുടെ ഫോ ണിലേക്കാണ് കൂടുതലും അജ്‌ഞാത സന്ദേശമെത്തിയത്. സന്ദേശം തുറക്കുന്നതോടെ ഫോണിലെ എല്ലാ ഗ്രൂപ്പുകളിലേ ക്കും ഇതേ സന്ദേശം ഫോർവേ ഡ് ചെയ്യപ്പെടും.മറ്റുള്ളവരും ഫയൽ തുറക്കുന്ന തോടെ ഫോണിലെ വിവരങ്ങളട :ക്കം ഹാക്ക് ചെയ്യപ്പെടുന്ന രീതി യാണുണ്ടായതെന്ന് പരാതിക്കാർ അറിയിച്ചു. എളേറ്റിൽ വട്ടോളി സ്വദേശിയും കുടുംബശ്രീ എഡി എസുമായ കെ.സി.ഹാജറയുടെ ഫോണും ഹാക്ക് ചെയ്യപ്പെട്ടു. സൈബർ സെല്ലിൽ പരാതിപ്പെട്ട തായും സിം കാർഡ് ഫോണിൽ നിന്നു മാറ്റാൻ സൈബർ സെൽ നിർദേശിച്ചതായും ഹാജറ അറി യിച്ചു.ഫോണിൽ ബാങ്കിങ് ആപ്പു കൾ ഉപയോഗിക്കാത്തതിനാൽ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും ഹാ ജറ പറഞ്ഞു. മറ്റ് പലരുടെയും പണം നഷ്ടപ്പെട്ടിട്ടുണ്ട്. അജ്ഞാത സന്ദേശം അയച്ച് പണം തട്ടുന്ന സംഘമാണ് പിന്നി ലെന്നാണ് നിഗമനം.