മൈസൂരു: കർണാടകയിലെ മൈസൂരു ജില്ലയിൽ പട്ടാപകൽ മലയാളി വ്യവസായിക്കെതിരെ നാലംഗ കവർച്ച സംഘത്തിന്റെ ആക്രമണം. വഴിയാത്രക്കാരിൽ ചിലർ പകർത്തിയ വീഡിയോയാണ് സമൂഹ മാധ്യമത്തിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച ജില്ലയിലെ ജയപുര ഹോബ്ലിയിലെ ഹരോഹള്ളി ഗ്രാമത്തിൽ കേരളത്തിൽ നിന്നുള്ള വ്യവസായിയായ സൂഫിയെ മുഖംമൂടി ധരിച്ച നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. വ്യവസായിയെ മോഷ്ടാക്കൾ വാഹനത്തിൽ നിന്ന് വലിച്ചിറക്കി ഭീഷണിപ്പെടുത്തി തള്ളിയിട്ടു. ശേഷം വ്യവസായിയുടെ പണവും വാഹനവും സംഘം തട്ടിയെടുത്തു കടന്നു കളയുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
പട്ടാപ്പകല്‍ തിരക്കേറിയ റോഡില്‍ വച്ച് നടന്ന സംഭവത്തില്‍ ആളുകള്‍ ആശങ്കയിലാണ്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരുന്നതിനിടെയാണ് സൂഫി ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് സൂഫി സമീപത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ചെക്കുപോസ്റ്റുകളില്‍ വിവരം നല്‍കിയതായും പരിശോധന ശക്തമാക്കിയതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി പോയ വാഹനത്തിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ ബൈക്കിലെത്തിയ മോഷ്ടാക്കള്‍ വെടിവെച്ചുകൊന്ന ശേഷം 93 ലക്ഷം രൂപയുമായി കടന്നുകളഞ്ഞിരുന്നു.2017ൽ ഇതേ മംഗളൂരു ബാങ്കിൽ കവർച്ച നടന്നിരുന്നു. 2024 ഒക്ടോബർ 28 ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) കെട്ടിടത്തിൻ്റെ ജനൽ കുത്തിത്തുറന്ന കവർച്ചക്കാർ 12.95 കോടി രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു. ബാങ്കിൽ സ്ഥാപിച്ചിരുന്ന ഡിവിആർ, സിസിടിവി എന്നിവയും സംഘം തട്ടിയെടുത്തിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നിൽ ഒരേ സംഘത്തിൻ്റെ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. മംഗളൂരു നഗരത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി അടിയന്തര ചർച്ച നടത്തുകയും കൊള്ളക്കാരെ പിടികൂടാൻ അടിയന്തര നടപടിക്ക് ഉത്തരവിടുകയും ചെയ്തു.