ബാലുശ്ശേരി:ഉള്ളിയേരി ഡിജിറ്റല്‍ സര്‍വേ ഹെഡ് ഗ്രേഡ് സര്‍വ്വേയര്‍ ആയി ജോലി ചെയ്തുവരുന്ന നരിക്കുനി നെല്ലിക്കുന്നുമ്മല്‍ എന്‍.കെ.മുഹമ്മദ് (56) ആണ് വിജിലന്‍സ് പിടിയിലായത്.5 ഏക്കര്‍ 45 സെന്റ് ഭൂമി റിസര്‍വേ നടത്തുന്നതുമായി ബന്ധപ്പെട്ട് 25,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും, പരാതിക്കാരനില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്ന വേളയില്‍ ഇന്ന് വൈകീട്ട് ഉള്ളിയേരി ടൗണിലുള്ള ബേക്കറിക്ക് മുന്‍വശം വെച്ച് വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു.ഇദ്ദേഹത്തിനെതിരെ വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് വിജിലൻസ് നിരീക്ഷിച്ചു വരികയായിരുന്നുകോഴിക്കോട് നരിക്കുനി വില്ലേജിലെ പന്നിക്കോട്ടൂർ സ്വദേശിയായ ഇദ്ദേഹം താലൂക്ക് സർവെയർ ആയിരിക്കുന്ന സമയത്ത് വനം സർവെയിലും മറ്റും നടത്തിയ ക്രമക്കേടുകളെയും അഴിമതിയേയും തുടർന്ന് കോഴിക്കോട് വിജിലൻസിന്റെ സ്പെഷ്യൽ സെൽ വീട് വളഞ്ഞ് റെയ്ഡ് നടത്തുകയും നിയമവിരുദ്ധമായി സമ്പാദിച്ച സ്വത്തുക്കളുടെ രേഖകളും വനം വകുപ്പ്, റവന്യൂ വകുപ്പ് ഓഫീസർമാരുടെ സീലുകളും ഇദ്ദേഹത്തിൻറെ വീട്ടിൽ നിന്നും വിജിലൻസ് കണ്ടെടുത്തിരുന്നു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന പരാതിയിലാണ് വിജിലൻസ് നടപടി എടുത്തിരുന്നത്.പരാതി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലും സർക്കാർ ഓഫീസുകളുടെ സീലുകൾ ദുരുപയോഗം ചെയ്ത കേസിലും ഇദ്ദേഹത്തെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും വകുപ്പു തല നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. കൈക്കൂലി വാങ്ങുന്നതായി വ്യാപകമായ പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ വിജിലൻസ് വീണ്ടും നിരീക്ഷിക്കാൻ തുടങ്ങിയത്. അടുത്ത മാസം നിന്നും സർവ്വീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് വീണ്ടും പിടിക്കപ്പെടുന്നത്.കോഴിക്കോട് വിജിലന്‍സ് യൂണിറ്റ് ഡൈിവൈസ്പി എ.കെ.ബിജു, നോര്‍ത്തേണ്‍ റേയ്ഞ്ച് ഡിവൈഎസ് പി ശിവപ്രസാദ്, സിഐ മാരായ കെ.കെ ആഗേഷ്, എന്‍. വി വിനോദ്, എസ് ഐ മാരായ സുജിത്ത്, സന്തോഷ്‌കുമാര്‍, ഷിനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ അബ്ദുല്‍സലാം,, ശ്രീകാന്ത്, വിനു, രൂപേഷ്, സുശാന്ത് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!