തിരുവനന്തപുരം: വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയൻറെ മരണവുമായി ബന്ധപ്പെട്ട വിവാദം അന്വേഷിക്കാൻ കെ പി സി സി ചുമതലപ്പെടുത്തിയ സമിതി നാളെ വയനാട്ടിലെത്തും. അന്വേഷണ സമിതി രാവിലെ 10 മണിക്ക് കല്‍പ്പറ്റ ഡി സി സി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് കെ പി സി സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു. അതിന് ശേഷം അന്തരിച്ച വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ വീട്ടിലും സമിതി അംഗങ്ങള്‍ സന്ദര്‍ശനം നടത്തി വിശദമായ അന്വേഷണം നടത്തും.കെ പി സി സി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ മുന്‍ എം പി, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എം എല്‍ എ, കെ പി സി സി ജനറല്‍ സെക്രട്ടറി കെ ജയന്ത് എന്നിവരാണ് സമിതി അംഗങ്ങള്‍. ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പിയാണ് പ്രത്യേക അന്വേഷണ സമിതിക്ക് രൂപം നല്‍കിയത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!