നരിക്കുനി: നരിക്കുനി ഗ്രാമ പഞ്ചായത്തിലെ കുണ്ടായി പാലക്കാ പറമ്പിൽ ഫൈസൽ (46) ഗുരുതരമായ കരൾ രോഗം ബാധിച്ച് ചികിത്സക്കും കരൾ മാറ്റിവെക്കലിനുമായിമായി സുമനസ്സുകളുടെ സഹായം തേടുമ്പോൾ പാലക്കാട് ഡീലക്സ് ഒരു ദിവസത്തെ വേദനം ചികിത്സാ ചെലവിലേക്ക് നൽകുന്നു. നരിക്കുനി -ബാലുശ്ശേരി റൂട്ടിൽ ഓടുന്ന പാലങ്ങാട് ഡീലക്സ് ആണ് ഒരു ദിവസത്തെ വേതനം പൂർണമായും കാരുണ്യ യാത്രയായി ഫൈസലിന്റെ ചികിത്സാ സഹായത്തിലേക്ക് നൽകുന്നത്. 35 ലക്ഷത്തിലധികം രൂപയിലധികം ചെലവ് വരുന്ന കരൾ മാറ്റിവെക്കൽ ശാസ്ത്രക്രിയയ്ക്ക് വലിയ സഹായമാണ് ജനങ്ങളിൽ നിന്നുണ്ടാവേണ്ടത്. രോഗികളായ ഉപ്പയും ഉമ്മയും കൂടാതെ ഭാര്യയും രണ്ടു വിദ്യാർഥികളായ കുട്ടികളും അടങ്ങിയ നിർധന കുടുംബത്തിന് ഇത്രയും വലിയ ചികിത്സാ ചെലവ് ഏറ്റെടുക്കൽ പ്രയാസകരമാണ്.