ആലപ്പുഴ: കായംകുളത്ത് വിഭാഗീയതയിൽ സിപിഎമ്മിന് അടിതെറ്റുന്നു. അറുപതോളം സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു. മൂന്നു ലോക്കൽ കമ്മിറ്റി അംഗങ്ങൾ അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാർ ഹെഡ് ലോഡ് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി സക്കീർ ഹുസൈൻ ഉൾപ്പെടെയുള്ളവരാണ് ബിജെപിയിൽ ചേർന്നത്. 49 ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളും സിപിഎം വിട്ട് ബിജെപിയിൽ ചേർന്നു.60 ഓളം സിപിഎം പ്രവർത്തകരും 27 കോൺഗ്രസ് പ്രവർത്തകരടക്കം 200ലധികം ആളുകളാണ് കായംകുളത്ത് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രനും വൈസ് പ്രസിഡന്റ് ശോഭാസുരേന്ദ്രനും ചേർന്നാണ് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. എന്നാൽ ബിജെപിയിൽ ചേർന്നവർ പാർട്ടി പ്രവർത്തകർ അല്ലെന്നാണ് സിപിഎം വിശദീകരണം.സിപിഎം വിട്ട് ബിജെപിയിൽ എത്തിയ കായംകുളം മുൻ ഏരിയ കമ്മിറ്റി അംഗം ബിബിൻ സി ബാബുവിന്റെ നേതൃത്വത്തിലാണ് 200 അധികം പ്രവർത്തകരെ ബിജെപിയിൽ എത്തിച്ചത്. കോൺഗ്രസിൽ നിന്ന് 27 പേരടക്കം വിവിധ പാർട്ടികളിൽ നിന്ന് 237 പേർ ബിജെപിയിൽ ചേർന്നു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രവർത്തകരെ സ്വീകരിച്ചു. എന്നാൽ ബിജെപി മെമ്പർഷിപ്പ് നേടിയവർക്ക് നിലവിൽ പാർട്ടിയുമായി ബന്ധമില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം.