മുംബൈ: വിമാനത്തിന്റെ ശുചിമുറിയില്‍ സിഗരറ്റ് വലിച്ച കണ്ണൂര്‍ സ്വദേശിക്കെതിരെ കേസെടുത്തു. അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കലിന് (26) എതിരെയാണ് കേസ്. ശുചിമുറിയില്‍ നിന്ന് സിഗരറ്റിന്റെ മണം വന്നതോടെ സംശയം തോന്നിയ ജീവനക്കാരാണ് പരിശോധന നടത്തിയത്. വിമാനത്തില്‍ സിഗരറ്റ് വലിക്കരുതെന്ന് അറിയില്ലായിരുന്നു എന്നാണ് ഇയാള്‍ ജീവനക്കാരോട് പറഞ്ഞത്.ഇയാളുടെ പക്കൽ നിന്നും ആറ് സിഗരറ്റുകളും കണ്ടെത്തി. വിമാനം മുംബൈയില്‍ എത്തിയപ്പോള്‍ തുടര്‍ നടപടികള്‍ക്കായി യുവാവിനെ സഹാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. കേസെടുത്ത ശേഷം നോട്ടീസ് നല്‍കി വിട്ടയച്ചു. നാല് മാസങ്ങള്‍ക്ക് മുമ്പാണ് മുഹമ്മദ് അബുദാബിയിൽ എത്തിയത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!