മനാമ: ബഹ്റൈനില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. വടകര തിരുവള്ളുര്‍ സ്വദേശി നാറാണത്ത് 47കാരനായ അബ്‌ദുന്നാസർ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മുഹറഖിലെ താമസസ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 20 വർഷമായി ബഹ്റൈനിൽ ജോലിചെയ്തുവരുകയായിരുന്നു. ഭാര്യ: മുംതാസ്. മക്കൾ: ആൽഫിയ, ഫറാസ്.