പല കാരണങ്ങളാൽ രാത്രികാലങ്ങളിൽ ഉറക്കമില്ലായ്മ അനുഭവപ്പെടുന്ന ധാരാളം ആളുകളുണ്ട്. ആരോഗ്യവും സൗഖ്യവും ലഭിക്കാൻ എല്ലാ ദിവസവും ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടത് വളരെ പ്രധാനമാണ്. ഫിറ്റ്നസ് നിലനിർത്തുന്നതിനോടൊപ്പം നമ്മുടെ പ്രധാന അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിനും നല്ല ഉറക്കം ആവശ്യമാണ്. മിക്ക അസുഖങ്ങളും ഉറക്കമില്ലായ്മ മൂലം ഉണ്ടാകുന്നതാണെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. ആവശ്യത്തിന് ഉറങ്ങിയിട്ടും ഉറക്കം മതിയാകാത്ത അവസ്ഥ, രാത്രിയിൽ ഇടയ്ക്കിടെ ഉണരുക, കൂർക്കംവലി, ശ്വാസംമുട്ട് തുടങ്ങിയവയെല്ലാം ശരിയായ ഉറക്കം ലഭിക്കാത്തതിന്റെ സൂചനയാണ്.നല്ല ഉറക്കം കിട്ടാനും ഇടയ്‌ക്കിടയ്‌ക്ക് ഉണരുന്നത് ഒഴിവാക്കാനും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഉറങ്ങുന്നതിന് മുമ്പ് ചെയ്യാൻ പാടില്ലാത്തവ എന്തൊക്കെയെന്ന് നോക്കാം.വയറുനിറയെ ആഹാരം കഴിച്ചതിന് ശേഷം കിടക്കരുത്ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ആഹാരം കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയാറുണ്ട്. ഇത് അറിയാമെങ്കിലും ഈ ശീലം പിന്തുടരുന്നവർ കുറവാണ്. വയറുനിറയെ ആഹാരം കഴിച്ചയുടനെ കിടന്നാൽ ദഹനസംബന്ധപ്രശ്നങ്ങൾ ഉണ്ടാവുകയും ഇത് ഉറക്കത്തെ ബാധിക്കുകയും ചെയ്യുന്നു. ഉറങ്ങുന്നതിന് മുമ്പായി പരമാവധി ലഘുഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. ഓട്സ്, കഞ്ഞി, ചപ്പാത്തി, ഫ്രൂട്ട്സ് തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതായിരിക്കും.വെള്ളം കുടിക്കുന്നത് ഒഴിവാക്കണംഉറങ്ങുന്നതിന് മുമ്പ് അമിതമായി വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. വയറുനിറയെ വെള്ളം കിടക്കുന്നത്, ഉറങ്ങാൻ അസ്വസ്ഥതയുണ്ടാക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കൂടാതെ ഇടയ്‌ക്കിടയ്‌ക്ക് മൂത്രശങ്ക ഉണ്ടാകാനും കാരണമാകുന്നു.ഉറങ്ങുന്നതിന് മുമ്പായി മധുര പരഹാരങ്ങൾ കഴിക്കുന്നത് പൂർണമായും ഒഴിവാക്കണം. പഞ്ചസാരയിട്ട ചായ, കാപ്പി എന്നിവയും ഉറങ്ങുന്നതിന് മുമ്പ് കഴിക്കാൻ പാടില്ല.മൊബൈൽ ഫോൺ ഒഴിവാക്കുകരാത്രിയിലെ മൊബൈൽ ഫോൺ ഉപയോഗം കാരണം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകാൻ സാധ്യതയുള്ളത്. രാത്രി 11 മണി മുതൽ ആറ് മണി വരെ തലച്ചോറിൽ മെലാറ്റോണിൻ എന്ന ഹോർമോൺ ഉത്പാദിക്കപ്പെടുന്നു. മൊബൈൽ ലൈറ്റിന്റെ സാന്നിധ്യമുണ്ടെങ്കിൽ മെലാറ്റോണിൻ ഉത്പാദനം ഉണ്ടാകില്ലെന്നാണ് പഠനങ്ങൾ പറയുന്നത്.കഠിനമായ വ്യായാമം ഒഴിവാക്കുകരാത്രി വ്യായാമം ചെയ്യുന്നവർ ഉറങ്ങുന്നതിന് ഒന്ന്, രണ്ട് മണിക്കൂർ മുമ്പ് തന്നെ വ്യായാമം ചെയ്ത് തീർക്കണം. കഠിനമായി വ്യായാമം ചെയ്യുന്നത് ഉറക്കമില്ലായ്മയ്‌ക്കും ഇടയ്‌ക്കിടയ്‌ക്ക് ഉണരുന്നതിനും കാരണമാകും.