നരിക്കുനി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ബസ്റ്റാൻഡ് ബിൽഡിങ്ങിന് മുകളിലായി നിർമ്മിച്ച സിപി അവറാൻ മാസ്റ്റർ ഹാളിന്റെ നവീകരിച്ച ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം വൈസ് പ്രസിഡണ്ട് സിപി ലൈലയുടെ അധ്യക്ഷതയിൽ നിർവഹിച്ചു, കഴിഞ്ഞ ഇടതുമുന്നണി ഭരണസമിതിയുടെ കാലത്ത് ചുമരും മേൽക്കൂരയും നിർമ്മിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേദിവസം ഉദ്ഘാടനം നടത്തിയിരുന്നുവെങ്കിലും ശോചനീയാവസ്ഥയിൽ കിടക്കുകയായിരുന്നു, , അത് കാരണം ചുമരുകളിൽ പൊട്ടും, കോൺക്രീറ്റിന് ലീക്കും വന്നതോടുകൂടി ബിൽഡിങ്ങിലെ മറ്റ് വ്യാപാരികളും ദുരിതത്തിലായി, ശേഷം വ്യാപാരികളുടെ നേതൃത്വത്തിൽ അന്നത്തെ ഇടതുമുന്നണി ഭരണസമിതിയിൽ നിരവധി തവണ പരാതി ഉന്നയിച്ചിട്ടും പരിഹാരമായിരുന്നില്ല, തുടർന്നാണ് ശേഷം വന്ന നരിക്കുനിയിലെ യുഡിഎഫിന്റെ ജനകീയ ഭരണസമിതിയിൽ വ്യാപാരികൾ ഈ ആവശ്യം ഉന്നയിക്കുകയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ അതിന് പരിഹാരം കാണുകയും ചെയ്തത്, വെറും ഒരു ചുമരും മേൽക്കൂരയും എന്നതിൽ നിന്ന് മാറി ഇപ്പോൾ അതിമനോഹരമായ തരത്തിലുള്ള ഒരു ഹാളാക്കി മാറ്റാൻ യുഡിഎഫ് ഭരണസമിതിക്ക് സാധിച്ചു, ഏതായിരുന്നാലും യുഡിഎഫ് ഭരണസമിതിയുടെ കീഴിൽ നടത്തിവരുന്ന ചരിത്രം രചിച്ച വികസന പ്രവർത്തനങ്ങൾക്ക് പുറമേ കഴിഞ്ഞ ഇടതുമുന്നണി ഭരണസമിതി പാതി വഴിയിൽ ഉപേക്ഷിച്ചതും തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ധൃതിപിടിച്ച് ഉദ്ഘാടനം നിർവഹിച്ചതുമായ പല പദ്ധതികളും അഴിമതിയില്ലാതെ ജനങ്ങൾക്ക് ഉപകാരപ്രദമായ തരത്തിൽ പൂർത്തീകരിച്ച് നാടിന് സമർപ്പിച്ച് വരികയാണ്, അതുകൊണ്ടുതന്നെയാണ് ഭരണ മികവിൽ സംസ്ഥാനതലത്തിൽ നാലാം സ്ഥാനവും ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും നിരക്കുനിക്ക് കൈവരിക്കാൻ സാധിച്ചത്,

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!