പാലക്കാട്: തിങ്കളാഴ്ചയാണ് പാലക്കാട് പട്ടാമ്പിയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യാ തന്നെയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് ഇപ്പോഴെത്തിയിരിക്കുന്നത്. ചെറുകോട് ഇലപ്പുള്ളി സ്വദേശിനി മുഖില (62), മകൻ നിഷാന്ത് (39) എന്നിവരെയാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകന്റെ ബിസിനസിൽ നിരന്തരം തിരിച്ചടികളുണ്ടാകുന്നതിൽ അമ്മയും മകനും കടുത്ത മാനസിക വിഷമം നേരിട്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നില്ല എന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് നിലവിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബന്ധുക്കളിൽ നിന്നും അയൽവാസികളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമെല്ലാം നിലവിൽ വിവരങ്ങൾ ശേഖരിക്കുകയാണ് ചെയുന്നത് . വിവരശേഖരണത്തിന് ശേഷം കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്താനാകുമെന്നും പോലീസ് പറഞ്ഞു.പാലക്കാട് വല്ലപ്പുഴയിലായിരുന്നു സംഭവം നടന്നത് . ചെറുകോട് ഇലപ്പുള്ളി സ്വദേശിനി മുഖില (62), മകൻ നിഷാന്ത് (39) എന്നിവരെയാണ് ഇന്നലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയുടെ മൃതദേഹം സ്വീകരണ മുറിയിലും മകൻ്റെ മൃതദേഹം കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. രാത്രി ഏറെ വൈകിയിട്ടും വീടിനുള്ളിൽ വെളിച്ചം കാണാതിരുന്നതിനെ തുടർന്ന് പ്രദേശവാസികൾ പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.