കോട്ടയം: ബുള്ളറ്റ് ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവതി മരിച്ചു. വില്ലൂന്നി സ്വദേശി നിത്യ ബിജു (20) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കോട്ടയം ആർപ്പൂക്കരയിലാണ് സംഭവം. നിത്യ ഓടിച്ച ബുള്ളറ്റ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.വില്ലൂന്നി പോത്താലിൽ ബിജുവിന്റെ മകളാണ് നിത്യ. മാന്നാനം കെ ഇ കോളേജിലെ അവസാന വർഷ ബികോം വിദ്യാർത്ഥിനിയാണ്. മാന്നാനത്തു നിന്നും വീട്ടിലേക്ക് ബുള്ളറ്റിൽ യാത്ര ചെയ്യവേയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ യുവതി റോഡിലേക്ക് വീഴുകയും തലക്ക് ഗുരുതര പരിക്കേല്ക്കുകയും ചെയ്തു. അപകടം ഉണ്ടായ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പത്തുമണിയോടെ മരണം സംഭവിച്ചു.മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.