കണ്ണൂർ: കോഴവാങ്ങി സിപിഐഎം ബന്ധമുള്ളയാൾക്ക് അധ്യാപക ജോലി നൽകാൻ ശ്രമിച്ചെന്ന് ആരോപിച്ച് കണ്ണൂരില്‍ കോണ്‍ഗ്രസ് എം പി എം കെ രാഘവനെ തടഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍. മാടായി കോളേജിലെത്തിയപ്പോഴാണ് ഭരണസമിതി ചെയര്‍മാന്‍ കൂടിയായ എംപിയെ തടഞ്ഞത്. കോഴവാങ്ങി സിപിഐഎം ബന്ധമുള്ള അധ്യാപകനെ കോളേജില്‍ നിയമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് തടഞ്ഞത്.കല്ല്യാശ്ശേരി- പയ്യന്നൂർ നിയോജക മണ്ഡലത്തിലെ ശക്തമായ പ്രതിഷേധത്തെ അവ​ഗണിച്ചു കൊണ്ടാണ് എംപിയുടെ നീക്കമെന്നും കോൺ​ഗ്രസ് പ്രവർത്തകർ പറഞ്ഞു.ഇന്‍റര്‍വ്യൂ നിരീക്ഷിക്കാനാണ് ഭരണസമിതി അധ്യക്ഷനായ എം പി എത്തിയത്. എം പിയെ വഴിയില്‍ തടഞ്ഞ് പ്രവര്‍ത്തകര്‍ മുദ്രവാക്യം വിളിച്ചു. പൊലീസെത്തി ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!