തിരുവനന്തപുരം നഗരത്തില്‍ തിരക്കേറിയ സമയത്ത് പൊതുവഴി മുടക്കി സി.പി.എമ്മിന്റെ ഏരിയ സമ്മേളനം.തിരുവനന്തപുരം വഞ്ചിയൂർ ജങ്ഷനിലെ റോഡിന്റെ ഒരുവശം പൂർണമായും അടച്ചാണ് സി.പി.എം. പാളയം ഏരിയ സമ്മേളനത്തിന് വേദിയൊരുക്കിയിരിക്കുന്നത്. പാതയൊരങ്ങളില്‍ പോലും ഗതാഗതം തടസ്സപ്പെടുന്ന സമ്മേളനങ്ങള്‍ നടത്താൻ പാടില്ലെന്ന കോടതി വിധി നിലനില്‍ക്കെയാണ് ഏരിയ സമ്മേളനത്തിനായി വഴി അടച്ചിരിക്കുന്നത്. വഞ്ചിയൂർ കോടതിയുടെയും പോലീസ് സ്റ്റേഷന്റെയും തൊട്ടു മുൻപിലായാണ് പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന ഈ നിയമലംഘനം. രാവിലെയും വൈകിട്ടും വൻ തിരക്കാണ് ഈ റോഡിലുള്ളതത്. റോഡിലെ ഗതാഗതം നിയന്ത്രിക്കാനായി വ്യാഴാഴ്ച രാവിലെ മുതല്‍ അൻപതോളം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. എന്നാല്‍, വൈകുന്നേരമായതോടെ വൻ ഗതാഗത കുരുക്കാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്.വൈകുന്നേരം അഞ്ചുമണിയോടെയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തുന്നത്. സമ്മേളനത്തിന് ശേഷം നടുറോഡില്‍ ഒരുക്കിയിട്ടുള്ള ഈ വേദിയില്‍ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നടകവുമുണ്ടെന്നാണ് വിവരങ്ങള്‍. തമ്ബാനൂരില്‍ നിന്ന് വഞ്ചിയൂരിലെ ജനറല്‍ ആശുപത്രിയിലേക്ക് പോകുന്ന പ്രധാന പാത കൂടിയാണിത്. റോഡിന്റെ ഒരു വശത്തുകൂടിയാണ് ഇപ്പോള്‍ രണ്ട് ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത്. അതുകൊണ്ടാണ് പ്രധാനമായും ഗതാഗത കുരുക്ക് ഉണ്ടാകുന്നത്. രാവിലെ മുതല്‍ തന്നെ വഴി തടഞ്ഞുള്ള വേദി ഒരുക്കുന്നതിരെ വലിയ വിമർശനങ്ങള്‍ ഉയർന്നിരുന്നു. എന്നാല്‍ പോലീസോ ബന്ധപ്പെട്ട അധികാരികളോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കോടതിയുടെയും പോലീസ് സ്റ്റേഷന്റെയും മുന്നിലാണ് ഇതെല്ലാം