കൊച്ചി: താമസ സ്ഥലത്ത് നിന്ന് എംഡിഎംഎ പിടികൂടിയതിന് പിന്നാലെ ഒളിവില്‍ പോയി യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ്. സംഭവത്തില്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. തൊപ്പിയും സുഹൃത്തുക്കളായ മൂന്ന് യുവതികളും മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു. ഇവരുടെ ജാമ്യം ഹർജി ഇന്ന് പരിഗണിക്കുമെന്നാണ് വിവരം.തൊപ്പിയുടെ തമ്മനത്തെ താമസ സ്ഥലത്ത് നിന്നാണ് എംഡിഎംഎ പിടികൂടിയത്. രാസലഹരി പിടികൂടിയതിന് പിന്നാലെ ഇയാള്‍ക്കെതിരെ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. തൊപ്പിയെ കൂടാതെ മൂന്ന് സുഹൃത്തുക്കളെയും പ്രതി ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ സംഘം ഒളവില്‍ പോവുകയായിരുന്നു.എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ എല്ലാം അവസാനിപ്പിക്കുകയാണെന്ന് സൂചിപ്പിച്ചുകൊണ്ട് തൊപ്പി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ താന്‍ വിഷാദത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ അവസ്ഥ തുടരാനാകില്ലെന്നുമാണ് യുട്യൂബ് വീഡിയോയിലൂടെ ഇയാള്‍ പറഞ്ഞത്. തനിക്ക് പണവും പ്രശസ്തിയുമുണ്ടായിട്ടി ഒരു കാര്യവുമില്ലെന്നും തന്റെ വീട്ടുകാര്‍ തന്നെ സ്വീകരിക്കുന്നില്ലെന്നും തൊപ്പി പറഞ്ഞിരുന്നു. തൊപ്പി എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നും നിഹാദ് എന്ന യഥാര്‍ത്ഥ വ്യക്തിത്വത്തിലേക്ക് താന്‍ മടങ്ങുന്നത് മാത്രമാണ് ജീവിതത്തിലേക്ക് തിരികെ എത്താനുള്ള ഏക മാര്‍ഗമെന്നും ഇയാള്‍ പറഞ്ഞിരുന്നു.