കൊല്ലം∙ കടയ്ക്കലിൽ അധ്യാപികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാഞ്ഞിരത്തുമൂട് കുന്നുംപുറത്ത് വീട്ടിൽ ശ്രീജയെ (36) ആണ് വീടിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കടയ്ക്കൽ ഗവ. യുപി സ്കൂളിലെ അറബി അധ്യാപികയാണ് മരിച്ച ശ്രീജ.‌ഇന്നലെ ഉച്ചയ്ക്കാണ് യുവതി വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നീട് ശ്രീജയെ ആരും കണ്ടിരുന്നില്ല. യുവതിയുടെ ഭർത്താവ് രാഗേഷ് വിദേശത്താണ്. ഭർത്താവുമായി ശ്രീജ പിണങ്ങി കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുളത്തിൽ ചെരുപ്പ് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ശ്രീജയുടെ മൃതദേഹം കണ്ടെത്തിയത്.ചിതറ പൊലീസും കടയ്ക്കൽ ഫയർ ഫോഴ്‌സും സ്‌ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം നാളെ മൃതദേഹം സംസ്‌കരിക്കും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!