കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ തുടക്കത്തിൽ തന്നെ മുന്നേറ്റവുമായി യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ വ്യക്തമായ ലീഡ് നേടിയാണ് പ്രിയങ്ക ​ഗാന്ധി മുന്നേറുന്നത്. സിപിഐ നേതാവ് സത്യൻ മൊകേരിയെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ഇടതുപക്ഷത്തിന് ഒരു ഘട്ടത്തിൽപോലും മേൽക്കെ നേടാനായില്ല. പ്രിയങ്ക ​ഗാന്ധിയുടെ ഭൂരിപക്ഷം എത്രയെന്ന ആകാംക്ഷ മാത്രമാണ് യുഡിഎഫ് ക്യാമ്പുകളിലുള്ളത്.എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ പ്രിയങ്ക ഗാന്ധി തന്നെയാണ് ലീഡ് ഉയർത്തിയത്. ഏറ്റവും ഒടുവിലത്തെ കണക്ക് പുറത്തുവരുമ്പോൾ 45,​000 കൂടുതൽ വോട്ടിന്റെ ലീഡുമായി പ്രിയങ്ക ഗാന്ധി മുന്നേറുകയാണ്. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയത് മുതൽ പ്രിയങ്ക തന്നെയാണ് ലീഡ് ചെയ്യുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!