തൃശൂർ: ആലപ്പാട് നിന്നും കാണാതായ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. ആലപ്പാട് കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (20)യാണ് തൃശൂരിൽ നിന്നും കണ്ടെത്തിയത്. ധ്യാനകേന്ദ്രത്തിൽ നിന്നും ആണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്.നവംബർ 18 മുതൽ യുവതിയെ കാണാനില്ലെന്ന് കാട്ടി മാതാവ് കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. ഓൺലൈൻ ഗെയിം കളിക്കുകയാണോ എന്ന് ചോദിച്ച് മകളെ തലേദിവസം വഴക്കു പറഞ്ഞിരുന്നതായി അമ്മ ഷീജ പറഞ്ഞു.18ാം തീയതി രാവിലെ 10 മണി വരെ യുവതി വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. പത്ത് മണിക്ക് മാതാവ് ജോലിക്ക് പോയതിന് പിന്നാലെ 10.30ഓടെ വീട്ടിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് അയൽവാസികളെ വിളിച്ചെങ്കിലും വീട്ടിൽ ആരുമില്ല എന്ന മറുപടിയാണുണ്ടായത്. തുടർന്ന് ബന്ധുക്കൾ പരാതി നൽകുകയായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!