മലപ്പുറം: വിവാഹ തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ യുവതി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ മരണകാരണം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പൊലീസ്. പെരിന്തൽമണ്ണ (Perinthalmanna) പാതായ്ക്കര സ്‌കൂൾപടിയിലെ കിഴക്കേതിൽ ഫാത്തിമ ബത്തൂൽ(19) (Fathima Bathool) ആണ് അപ്രതീക്ഷിത സാഹചര്യത്തിൽ മരണപ്പെട്ടത്. ഫോട്ടോ എടുക്കുന്നതിനിടെ ഫാത്തിമ കുഴഞ്ഞുവീഴുകയായിരുന്നു. ഫാത്തിമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂർക്കനാട് സ്വദേശിയുമായി ശനിയാഴ്ച യുവതിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഫാത്തിമയുടെ നിക്കാഹ് കഴിഞ്ഞത്.മൈലാഞ്ചിക്കല്യാണത്തിനു ബന്ധുക്കളെല്ലാം വീട്ടിലെത്തിയ സമയത്ത് ഇവരോടൊപ്പം മണവാട്ടി വേഷമണിഞ്ഞ് പെൺകുട്ടി ഫോട്ടോയ്ക്കു പോസ് ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഫാത്തിമ കുഴഞ്ഞുവീണത്. ഉടൻ പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ച് ഇസിജിയും മറ്റു പരിശോധനകളും നടത്തിയിരുന്നു. പരിശോധന നടത്തിയ ഡോക്ടർ സൈലൻ്റ് അറ്റാക്കാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയില്ലെന്നാണ് അറിയിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർ ഇൻക്വസ്റ്റ് നടപടികൾക്കെത്തിയ പെരിന്തൽമണ്ണ പ്രൊബേഷൻ എസ്ഐ തുളസിയോടാണ് ഇക്കാര്യം പറഞ്ഞത്.ഫാത്തിമയുടെ മരണകാരണത്തിൽ വ്യക്തത വരണമെങ്കിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൻ്റെ പൂർണമായ വിശദാംശങ്ങളും ഫോറൻസിക് റിപ്പോർട്ടും ലഭിക്കണമെന്നാണ് പെരിന്തൽമണ്ണ പോലീസ് പറയുന്നത്. ഫോറൻസിക് പരിശോധനയ്ക്കായി പെൺകുട്ടിയുടെ ആന്തരിക അവയവങ്ങൾ പരിശോധനക്കയിച്ചിട്ടുണ്ട്. മൂർക്കാനാട് സ്വദേശിയുമായി ആയിരുന്നു യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരുടെയും മുസ്ലീം മതാചാരപ്രകാരമുള്ള വിവാഹം (നിക്കാഹ്) നേരത്തെ കഴിഞ്ഞിരുന്നു. ശനിയാഴ്ച്ച വധുവിനെ വരന്റെ വീട്ടിലേക്കു കൂട്ടുക്കൊണ്ടുപോകലും വിവാഹ സൽക്കാരവുമാണ് നടത്താൻ തീരുമാനിച്ചിരുന്നത്. അതിനിടയിലാണ് ദുരന്തം എത്തിയത്.പാതായ്ക്കര സ്‌കൂൾ പടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകളാണ് ഫാത്തിമ ബത്തൂൽ. വിവാഹാഘോഷത്തിന്റെ ഭാഗമായി ബന്ധക്കളും അയൽവാസികളും ഉൾപ്പെടെ വീട്ടിലെത്തിയിരുന്നു. രാത്രി ഭക്ഷണവും ഒരുക്കിയിരുന്നു. ഇതിനിടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ഫാത്തിമ ബത്തൂൽ ഫോട്ടോയെടുക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. പെൺകുട്ടി കുഴഞ്ഞു വീണതിനു പിന്നാലെ ഏവരും ചേർന്നു വീടിനടത്തുള്ള ഇ.എം.എസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മെെലാഞ്ചിക്കല്ല്യാണത്തിന് അണിഞ്ഞ വേഷത്തിലായിരുന്നു മരണപ്പെട്ട ഫാത്തിമയെ ആശുപത്രിയിൽ എത്തിച്ചത്. രാത്രി വധു കുഴഞ്ഞു വീണതോടെ ഏവരും ഞെട്ടലിലായിരുന്നു. എന്താണു സംഭവിച്ചതെന്നുപോലും വീട്ടുകാർക്കു മനസ്സിലായിരുന്നില്ല.

.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!