കാസര്‍കോട്: റിസോർട്ടിലെ സ്വിമ്മിങ്ങ് പൂളിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിനികൾ മുങ്ങി മരിച്ച സംഭവം, റിസോർട്ട് ഉടമ മനോഹർ, മാനേജർ ഭരത് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. മംഗളൂരു സോമേശ്വരയിലുള്ള വാസ്‌കോ ബീച്ച് റിസോർട്ടിലെ സ്വിമ്മിങ് പൂളിലാണ് മൂന്ന് വിദ്യാർത്ഥിനികൾ മുങ്ങി മരിച്ചത്. റിസോർട്ടിന്‍റെ ട്രേഡ് ലൈസൻസും ടൂറിസം പെർമിറ്റും റദ്ദാക്കി. സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതെയാണ് നീന്തൽകുളം പ്രവർത്തിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഉള്ളാൽ പൊലീസിന്റെ നടപടി.ഇന്നലെ രാവിലെയാണ് മൈസൂരു സ്വദേശികളായ മൂന്ന് എഞ്ചിനീയറിംഗ് വിദ്യാർഥിനികൾ മുങ്ങി മരിച്ചത്. ഒരാൾ കുളത്തിന്‍റെ ആറടിത്താഴ്ച്ചയുള്ള ഭാഗത്ത് അപകടത്തിൽപ്പെട്ടപ്പോൾ മറ്റ് രണ്ടുപേർ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു.മൈസൂർ സ്വദേശികളായ 21കാരി എംഡി നിഷിത, 20കാരി എസ് പാർവതി, 21കാരി എൻ കീർത്തന എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് മൂവരും മുറിയെടുത്തത്. നീന്തൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനികളിൽ ഒരാൾ ആദ്യം അപകടത്തിൽ പെട്ടു. വിദ്യാർത്ഥിനിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മറ്റു രണ്ടു പേരും മരിച്ചത്. നീന്തൽക്കുളത്തിന്‍റെ ഒരു വശം ആറടി താഴ്ചയുള്ളതായിരുന്നു.