​പാലക്കാട്: ബിജെപി വിട്ട് കോൺ​ഗ്രസിൽ ചേർന്നതിന് പിന്നാലെ മുസ്ലീം ലീ​ഗിനെ പുകഴ്ത്തി സന്ദീപ് വാര്യർ. ലീ​ഗ് മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയെന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. വ്യക്തി ജീവിതത്തിൽ മത നിരപേക്ഷ നിലപാടുകളാണ് ഉയർത്തിപ്പിടിച്ചതെന്നും തന്റെ മുൻ നിലപാടുകൾ ബിജെപിയുടെ ഭാ​ഗമായി നിന്നപ്പോൾ കൈക്കൊണ്ടതാണന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.പാണക്കാട്ടേക്കുള്ള തന്റെ യാത്ര കെപിസിസിയുടെ നിർദേശ പ്രകാരമാണെന്നും സന്ദീപ് വാര്യർ വെളിപ്പെടുത്തി. തളി ക്ഷേത്രത്തിൽ തീപിടുത്തമുണ്ടായപ്പോൾ ആദ്യം ഓടിയെത്തിയത് തങ്ങളാണെന്നും സന്ദീപ് ഓർമിച്ചു. മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ മുരളീധരനോട് ബഹുമാനമെന്നും സന്ദീപ് വ്യക്തമാക്കി.ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനമാണ് സന്ദീപ് വാര്യർ ഇന്നും ഉയർത്തിയത്. കെ സുരേന്ദ്രന്റെ ശിഖണ്ഡി പരാമർശം ഒരു വിഭാ​ഗത്തെ അപമാനിക്കുന്നതാണെന്നും സന്ദീപ് വിമർശിച്ചു. നിയമ നടപടി വരെ കൈക്കൊള്ളേണ്ട പൊളിറ്റിക്കലി തെറ്റായ പരാമർശമെന്നായിരുന്നു സന്ദീപിന്റെ പ്രതികരണം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!