തിരുവനന്തപുരം: ബെവ്കോയിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ സുരക്ഷക്കായി സർക്കാരിന്റെ പുതിയ തീരുമാനം. ബെവ്കോയിൽ ജോലി ചെയ്യുന്ന 1600 വനിത ജീവനക്കാർക്കും പോലിസ് പ്രതിരോധ പരിശീലനം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. തൊഴിൽ സ്ഥലത്തും ജോലി കഴിഞ്ഞ് മടങ്ങി പോകുമ്പോഴും നേരിടുന്ന കായികമായ ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് വനിതാ ജീവനക്കാർക്ക് പ്രതിരോധ പരിശീലനം നൽകാൻ തീരുമാനിച്ചത്. ആയോധന പരിശീലനം ലഭിച്ച വനിത പോലിസുകാരാകും എല്ലാ ജിലയിലും ഇവർക്ക് പ്രത്യേക പരിശീലനം നൽകുക. പരിശീലനത്തിനായി വനിതകൾക്ക് പ്രത്യേക അവധി നൽകാൻ ബെവ്കോ എം ഡി ഹർഷിത അത്തല്ലൂരി ഉത്തരവും നൽകിക്കഴിഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!