ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സമൂഹ മാധ്യമങ്ങളിലൊന്നാണ് മെറ്റയുടെ കീഴിലുള്ള ഇൻസ്റ്റഗ്രാം. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോകളും റീലുകളും കാണുന്നത് അനവധി ആളുകളുടെ ശീലമാണ്. ടിക്കറ്റോക്ക് പല രാജ്യങ്ങളിലും നിരോധിച്ചതോടെയാണ് റീൽസിലൂടെ ഇൻസ്റ്റഗ്രാം തലപൊക്കിയത്. എന്നാല്‍ ഇതിനിടെ ചില വീഡിയോകളുടെ ക്വാളിറ്റി കുറയുന്നത് കാഴ്‌ചക്കാരെ നിരാശരാക്കുന്നതായി കാണാം. ചില ഇന്‍സ്റ്റ വീഡിയോകളുടെ മാത്രം ക്വാളിറ്റി താഴുന്നതിനെ വിമര്‍ശിക്കുന്നവര്‍ ഏറെയാണ്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഇന്‍സ്റ്റ വീഡിയോകളുടെ ക്വാളിറ്റി കുറയുന്നത് എന്നറിയുമോ?ചില ഇന്‍സ്റ്റഗ്രാം വീഡിയോകളുടെ മാത്രം ക്വാളിറ്റി കുറയുന്നതിന്‍റെ കാരണം ഇന്‍സ്റ്റ തലവന്‍ ആദം മോസ്സെരി തുറന്നുപറഞ്ഞു. ‘പഴയതോ വലിയ പോപ്പുലാരിറ്റിയില്ലാത്തതോ ആയ വീഡിയോകളുടെ ക്വാളിറ്റിയാണ് ഇത്തരത്തില്‍ ഇന്‍സ്റ്റഗ്രാം കുറയ്ക്കുന്നത്. കഴിയുന്നത്ര വീഡിയോകള്‍ മികച്ച ക്വാളിറ്റിയില്‍ കാണിക്കാനാണ് ഞങ്ങള്‍ പൊതുവെ ആഗ്രഹിക്കുന്നത്. എന്നാല്‍ ഏറെക്കാലമായി ആളുകള്‍ കാണാത്ത ഒരു വീഡിയോയാണേല്‍ ഞങ്ങള്‍ അതിന്‍റെ വീഡിയോ ക്വാളിറ്റി കുറയ്ക്കാറുണ്ട്. വീഡിയോയുടെ ആരംഭത്തില്‍ മാത്രമായിരിക്കും ഏറെ കാഴ്ചക്കാരുണ്ടായിരുന്നിരിക്കുക എന്ന കാരണത്താലാണിത്. ആ വീഡിയോ വീണ്ടും ഏറെപ്പേര്‍ കാണുകയാണേല്‍ ക്വാളിറ്റി ഉയര്‍ത്താറുണ്ട്. പൊതുവായാണ്, ഒരു വ്യക്തിഗത വ്യൂവർ തലത്തിലല്ല ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ കാഴ്‌ചക്കാരെ സൃഷ്ടിക്കുന്ന വീഡിയോ ക്രിയേറ്റര്‍മാരോട് ദൃശ്യങ്ങളുടെ ക്വാളിറ്റിയുടെ കാര്യത്തില്‍ ചായ്‌വുണ്ട്’- എന്നും അദേഹം കൂട്ടിച്ചേര്‍ത്തു.എന്നാല്‍ ഇന്‍സ്റ്റ തലവന്‍ ആദം മോസ്സെരിയുടെ വിശദീകരണത്തോട് എല്ലാ നെറ്റിസണ്‍സിനും ഒരേ പ്രതികരണമല്ല. ഇന്‍സ്റ്റഗ്രാമിലെ പെര്‍ഫോമന്‍സ് മികച്ചതാക്കിയാല്‍ മാത്രം വീഡിയോ ക്വാളിറ്റി കൂട്ടാം എന്ന പ്രഖ്യാപനം അപഹാസ്യമാണെന്ന് ഒരാള്‍ പ്രതികരിച്ചു. വീഡിയോകളുടെ ക്വാളിറ്റിയിലുണ്ടാകുന്ന മാറ്റം ഭീമമല്ലെന്നും ക്വാളിറ്റിയിലല്ല, കണ്ടന്‍റിന്‍റെ മേന്‍മയിലാണ് കാര്യമിരിക്കുന്നത് എന്നുമാണ് ഈ വിമര്‍ശനത്തോട് മോസ്സെരിയുടെ പ്രതികരണം. എന്തായാലും വലിയ ചര്‍ച്ചയാണ് ഈ പ്രതികരണങ്ങള്‍ ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!