കോഴിക്കോട്: നാളെ രാവിലെ മുതൽ 4 ദിവസത്തേക്ക് കോഴിക്കോട് ജില്ലയിൽ ജല വിതരണം തടസപ്പെടും. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് വേങ്ങേരിയിൽ പൈപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം. കോഴിക്കോട് കോർപ്പറേഷൻ, ഫറോക് മുൻസിപ്പാലിറ്റി തുടങ്ങി ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, തലക്കുളത്തൂർ, ചേളന്നൂർ, കക്കോടി, കുരുവട്ടൂർ, കുന്നമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ , കടലുണ്ടി, മാവൂർ പഞ്ചായത്തുകൾ എന്നിവയുൾപ്പെടെ 14 പഞ്ചായത്തുകളിലും ജലവിതരണം മുടങ്ങും.ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് ജലഅതോറിറ്റി സുപ്രണ്ടിംഗ് എഞ്ചിനിയർ ബിജു പി സി പറഞ്ഞു. മെഡിക്കൽ കോളജ് ഉൾപ്പെടുന്ന അത്യവശ്യ ഇടങ്ങളിലേക്ക് വെള്ളം എത്തിക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!