കൊച്ചി: മൂന്നുമാസം മുൻപ് ലോട്ടറിയടിച്ചയാൾ വാഹനാപകടത്തിൽ മരിച്ചു. കടയിരുപ്പ് ഏഴിപ്രം മനയത്ത് വീട്ടിൽ എം.സി. യാക്കോബ് (കുഞ്ഞുഞ്ഞ്-75) ആണ് മരിച്ചത്. കോലഞ്ചേരി പെരുമ്പാവൂർ റോഡിൽ ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെയാണ് യാക്കോബ് മരിച്ചത്. കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനജേതാവായിരുന്നു യാക്കോബ്.തിങ്കളാഴ്ച വൈകീട്ടാണ് കോലഞ്ചേരിക്കടുത്ത് മൂശാരിപ്പടിയിൽ അപകടമുണ്ടായത്. വൈകീട്ട് ആറോടെ മൂശാരിപ്പടി ഭാഗത്തുനിന്നും വരുകയായിരുന്ന യാക്കോബ്, കടയിലേക്ക് തിരിയുന്നതിനിടെ എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യാക്കോബിനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ മരിച്ചു.പുതുപ്പനത്ത് യൂസ്ഡ് കാർ ഷോറൂമിലെ ജീവനക്കാരനായിരുന്നു. എഴുപത്തിയഞ്ച് ലക്ഷം രൂപയായ സമ്മാനത്തുക മൂന്നാഴ്ച മുൻപാണ് യാക്കോബ് കൈപ്പറ്റിയത്. ഭാര്യ: മേരി. മക്കൾ: ജിബു, ജിലു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!