കല്‍പ്പറ്റ: പ്രത്യേക പരിശീലനം ലഭിച്ച ‘അമ്മു’ എന്ന പോലീസ് എക്സ്‌പ്ലോസീവ് സ്നിഫർ ഡോഗ് വിട പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ഒൻപത് വയസ്സായിരുന്നു പ്രായം. വയനാട് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഔദ്യോഗിക ബഹുമതികളോടെ ‘അമ്മു’വിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തി. വയനാട് ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി ഐ പി എസിന്റെ നേതൃത്വത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു.കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി പോലീസിനൊപ്പമുണ്ടായ അമ്മു വയനാട് ജില്ലയിലെ കെ9 സ്ക്വാഡിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 2017-ൽ നടന്ന കേരളാ പോലീസ് ഡ്യൂട്ടി മീറ്റിൽ എക്സ്‌പ്ലോസീവ് സ്നിഫിങ്ങിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കിയിരുന്നു. 2018-ൽ ഓൾ ഇന്ത്യ പോലീസ് ഡ്യൂട്ടി മീറ്റിലും പങ്കെടുത്തിട്ടുണ്ട്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ. സുധീഷ്, പി. ജിതിൻ എന്നിവരായിരുന്നു അമ്മുവിന്റെ ട്രെയിനേഴ്‌സ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!