നരിക്കുനി മൂർഖൻ കുണ്ട് ഹരിത വിഭവം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജി എം എൽ പി സ്കൂൾ നെടിയ നാട് പിടിഎ യുടെ നേതൃത്വത്തിൽ നടത്തുന്ന ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നരിക്കുനി കൃഷിഭവൻ ഓഫീസർ അനുശ്രീ സി കെ നിർവഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക സനില ടീച്ചർ , പിടിഎ പ്രസിഡണ്ട് നിഷാദ് ആർ കെ, എംപിടിഎ പ്രസിഡണ്ട് ആരിഫ, മുഹമ്മദലി മാസ്റ്റർ, മറ്റ് അധ്യാപകർ, രക്ഷിതാക്കളും പരിപാടിയിൽ സന്നിഹിതരായി