ഇന്ത്യയില്‍ ധാരാളമായി കണ്ടുവരുന്ന ഒരു ഫലവൃക്ഷമാണ് മാവ്. ഇതിന്റെ ഫലമാണ് മാങ്ങ. മാമ്ബഴം വളരെ മധുരമുള്ളതും സ്വാദിഷ്ടവുമാണ്.അതുകൊണ്ടുതന്നെ അത് ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമാണ്. കേരളത്തിലാണെങ്കില്‍ കുറഞ്ഞത് ഒരു മാവെങ്കിലും ഒരു വീട്ടില്‍ കാണും. എന്നാല്‍ വീട്ടുമുറ്റത്തെ മാവ് നല്ല രീതിയില്‍ പൂത്തില്ല, കായ്ച്ചില്ല എന്നൊക്കെ പരാതിയാകും പലർക്കും. എന്നാല്‍ ആ പരാതി മാറ്റിവയ്ക്കാൻ ഒരു പരിഹാരം പറഞ്ഞു തന്നാലോ ? ഇനി വീട്ടുമുറ്റത്തെ മാവിലെ മാങ്ങ കഴിക്കാനായി ഈ സൂത്രപ്പണികള്‍ ഒന്നു ചെയ്താല്‍ മതി.ഈ മാസം അവസാനം വരെകള്‍ട്ടാർ പ്രയോഗം നല്‍കാം. മാവ് പുഷ്പിക്കുന്നതിന് പ്രേരകമെന്ന് അംഗീകരിക്കപ്പെട്ട രാസവസ്തുവാണ് കള്‍ട്ടാർ. വലിയമരമൊന്നിന് 20 മില്ലിയാണ് ഉപയോഗിക്കേണ്ടത്. 10 വർഷത്തില്‍ കുറവുള്ള മരങ്ങള്‍ക്ക് 10 മില്ലി മതി.20 മില്ലി കള്‍ട്ടാർ 20 ലിറ്റർ വെള്ളത്തില്‍ ലയിപ്പിക്കണം. ഇത് മരത്തിന് നാല് വശങ്ങളിലുമായി ഒരു മീറ്റർ അകലത്തില്‍ അര അടിയില്‍ കുറയാതെയുള്ള കുഴിയെടുത്ത് 5 ലിറ്റർ വീതം ഒഴിക്കുക. രണ്ട് ദിവസം തുടർച്ചയായി മാവിന്റെ ചുവട് നനച്ചശേഷം നാലാം ദിവസം കള്‍ട്ടർ പ്രയോഗം നടക്കുന്നതാവും ഉചിതം. കുഴിമൂടിയശേഷം 5 ദിവസത്തേക്ക് രണ്ടുനേരം നനച്ചുകൊടുക്കണം.ഇതിന് ആഴ്ചകള്‍ക്ക് ശേഷം സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് (എസ്‌ഒപി) 5 ഗ്രാം ഒരു ലീറ്റർ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി സ്‌പ്രേ ചെയ്യുക. ഇത് 12 ആഴ്ച കഴിഞ്ഞ് ആവർത്തിക്കുക.ഇനി ഇതൊന്നും ചെയ്യാൻ കഴിയാത്തവർക്ക് തുലാവർഷ ആരംഭത്തിന് മുൻപ് മാവിന്റെ ഇലച്ചാർത്തിന്റെ അതിരിന് തൊട്ടുതാഴെയായി കല്ലുപ്പ് 2-3 പിടി വിതറുകയും രണ്ടാഴ്ചയ്ക്ക് ശേഷം 400 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് ഇലച്ചാർത്തിനുള്ളില്‍ വിതറുകയും ചെയ്യാം. രാവിലെ അഞ്ചിനും ആറിനും ഇടയ്ക്ക് മാവിലകളെ പുക കൊള്ളിക്കുകയും ചെയ്യാം.