പാ​ല​ക്കാ​ട്: കേരളത്തിലേക്ക് കഞ്ചാവുമായെത്തിയ പശ്ചിമ ബം​ഗാൾ സ്വ​ദേശികളായ യുവതികൾ പിടിയിൽ. ​ശ്ചി​മ​ബം​ഗാ​ളിലെ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​നി​ക​ളാ​യ ടു​ൺ​ടു​ണി മൊ​ണ്ട​ൽ, മ​സീ​ദ​ബീ​ബി എന്നിവരാണ് അറസ്റ്റിലായത്. ഇ​ന്നു പു​ല​ർ​ച്ചെ​യാണ് പാലക്കാട് ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വച്ച് യുവതികൾ കുടുങ്ങിയത്. ഇവരിൽ നിന്നും 20 കിലോ കഞ്ചാവും പിടിച്ചെടുത്തു.ഷാ​ലി​മാ​ർ-​നാ​ഗ​ർ​കോ​വി​ൽ ഗു​രു​ദേ​വ് എ​ക്സ്പ്ര​സി​ലാണ് യുവതികൾ കേരളത്തിലേക്കെത്തിയത്. കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി എ​സി കോ​ച്ചി​ലായിരുന്നു യാത്ര. ആ​ർ​പി​എ​ഫ് ക്രൈം ​ഇ​ൻറ​ലി​ജ​ൻ​സും പാ​ല​ക്കാ​ട് എ​ക്സൈ​സ് വി​ഭാ​ഗ​വും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി​യ യു​വ​തി​ക​ളെ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഇ​വ​രു​ടെ ബാ​ഗു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രും. പ​രി​ശോ​ധ​ന​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​കാ​നാ​ണ് കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി യു​വ​തി​ക​ൾ യാ​ത്ര ചെ​യ്തെ​ന്ന് ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.പാ​ല​ക്കാ​ട് ആ​ർ​പി​എ​ഫ് ക്രൈം ​ഇ​ൻറ​ലി​ജ​ൻ​സ് വി​ഭാ​ഗം ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​കേ​ശ​വ​ദാ​സ്, എ​ക്സൈ​സ് സി​ഐ എം.​എ​ഫ്.​സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!