പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട് വമ്പൻ വരവേൽപ്പ് നൽകി പ്രവർത്തകർ. രാഹുലിനെ സ്വീകരിക്കാന്‍ ഡിസിസി ഓഫീസിന് മുന്നില്‍ വൻ ജനാവലിയാനെത്തിയത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഷാഫി പറമ്പില്‍ എംപി തുടങ്ങിയ നേതാക്കളും രാഹുലിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.കോണ്‍ഗ്രസ് നേതാവായിരുന്ന പി. സരിന്‍ ഉന്നയിച്ച ആരോപണങ്ങൾക്കും വിവാദങ്ങള്‍ക്കുമിടയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മണ്ഡലം സ്ഥാനാര്‍ഥിയായി എത്തുന്നത്. തനിക്ക് കിട്ടിയതിനേക്കാള്‍ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം രാഹുല്‍ മാങ്കൂട്ടത്തിലിന് ലഭിക്കുമെന്നാണ് ഷാഫി പറമ്പില്‍ പറയുന്നത്. പാലക്കാട് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും മണ്ഡലത്തില്‍ ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ലെന്നും ഷാഫി പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!