നാദാപുരം :ഭർതൃവീട്ടിൽ വച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി ചികിത്സയ്ക്കിടെ മരിച്ചു. ചെക്യാട് പഞ്ചായത്തിലെ അരൂണ്ടയിലെ കുന്നുപറമ്പത്ത് സ്നേഹ ( 18 ) ആണ് മരിച്ചത്. കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി വൈകിയോടെയായിരുന്നു മരണം. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം ഇന്ന് രാത്രി എട്ടുമണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും . കണ്ണൂർ ജില്ലയിലെ പൊയിലൂരിലെ ഭർതൃവീട്ടിൽ വച്ചായിരുന്നു യുവതി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 65 % ഓളം പൊള്ളലേറ്റ സ്നേഹയ്ക് വിദഗ്ധ ചികിത്സ നൽകിയിരുന്നു. ചികിത്സയ്ക്കിടെ അണുബാധയേറ്റാണ് മരണം. സ്നേഹയുടെ മരണമൊഴി കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. ഭർതൃവീട്ടിലെ പീഡനമാണ് സഹോദരിയുടെ മരണത്തിനു കാരണമെന്ന് സഹോദരൻ രാഹുൽ കൊളവള്ളൂർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പൊയിലൂർ സ്വദേശിയുമായി സ്നേഹ പ്രണയ വിവാഹമായിരുന്നു. മത്സ്യ വിതരണ തൊഴിലാളിയായ പരേതനായ അശോകന്റെയും മഹിളാ കോൺഗ്രസ് നേതാവ് ബിന്ദുവിന്റേയും മകളാണ്. സഹോദരങ്ങൾ: രാഹുൽ, അൻസി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!