അടിമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. പത്താം മെെൽ ദേവിയാർ കാേളനി അല്ലിമൂട്ടിൽ മിഥിൻ (27), കുരങ്ങാട്ടി കണ്ടത്തിൻ കരയിൽ കൃഷ്ണമൂർത്തി (25) എന്നിവരാണ് അറസ്റ്റിലായത്. അടിമാലി പാെലീസാണ് പ്രതികളെ പിടികൂടിയത്.പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടി ഇരുവരുമായി പ്രണയത്തിലായിരുന്നു. പ്രതികളുടെ വീട്ടിൽ എത്തിയപ്പാേഴാണ് പീഡിപ്പിച്ചത്. പ്രതികൾ രണ്ട് പേരും പരിചയക്കാരുമല്ല. അടിമാലി സി.ഐ. ക്ലീറ്റസ്, എസ്.ഐ. സന്താേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.