കാസർകോട്: പി വി അൻവറിനെ യുഡിഎഫിലേക്ക് ക്ഷണിക്കുന്ന കാര്യം കോൺഗ്രസ് കൂടി ആലോചിക്കേണ്ടതാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലിംലീഗ് കാസർഗോഡ് ജില്ലാ നേതൃയോഗത്തിൽ എത്തിയപ്പോൾ ആയിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അൻവർ ഉന്നയിച്ച ആരോപണങ്ങൾ ജനങ്ങളെ ബാധിക്കുന്നതായതിനാൽ യുഡിഎഫ് ഗൗരവമായി ചർച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞുഅൻവർ എംഎൽഎയെ യു ഡി എഫിലേക്ക് ക്ഷണിക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അക്കാര്യം ആലോചിച്ചിട്ടില്ല. പൊലീസിനെതിരെ സീരിയസായ ആരോപണങ്ങളാണുള്ളത്. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ നിയമപരമായും പ്രക്ഷോഭ സമരങ്ങളിലൂടെയും നേരിടുമെന്നും മുസ്ലിംലീഗ് നേതാവ് പറഞ്ഞു.അന്‍വറിന്റെ യോഗത്തില്‍ ആളു കൂടിയതില്‍ ഞങ്ങള്‍ക്ക് ഒരു ആശങ്കയുമില്ല. കേരളത്തില്‍ കഴിഞ്ഞ 10 കൊല്ലമായി നടക്കുന്നത് ദുര്‍ഭരണമാണ്. അത് അവസാനിപ്പിക്കേണ്ടതുണ്ട്. അതിന് ഒരേയൊരു വഴി യുഡിഎഫിനെ അധികാരത്തിലേറ്റുകയെന്നതാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്തുണ്ടായതുപോലെ കേരളത്തിലെ എണ്ണപ്പെട്ട നല്ല സര്‍ക്കാര്‍ തിരിച്ചു വരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!