കോട്ടയം: ട്രെയിനിൽ ഉറങ്ങുകയായിരുന്ന യുവതിയുടെ ഒന്നര ലക്ഷം രൂപയുടെ ഐ ഫോണും 3500 രൂപയും മോഷ്ടിച്ചയാൾ അറസ്റ്റിൽ. കണ്ണൂർ സ്വ​ഗേശി മുകേഷാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കോട്ടയം റെയിൽവേ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പൂനെ-കന്യാകുമാരി എക്സ്പ്രസ്സിൽ യാത്ര ചെയ്യവേയാണ് കഴി‍ഞ്ഞ ദിവസം യുവതിയുടെ ബാ​ഗിൽ നിന്നും പണവും ഫോണും മോഷണം പോയത്. പുലർച്ചെ 6മണിയോടെ ട്രെയിൻ കോട്ടയത്ത് എത്തിയപ്പോഴാണ് യുവതി മോഷണ വിവരം മനസ്സിലാക്കുന്നത്.പൂനെയിൽ നിന്നും കന്യാകുമാരിക്ക് വന്ന ട്രെയിനിൽ സ്ലീപ്പര്‍ സീറ്റിൽ ഉറങ്ങുകയായിരുന്നു തിരുവനന്തപുരം സ്വദേശിയായ യുവതി. ഈ സമയം പ്രതി മുകേഷും അതേ ബോഗിയിലുണ്ടായിരുന്നു. യുവതി ഉറങ്ങുന്ന തക്കം നോക്കിയാണ് ഇയാൾ മോഷണം നടത്തിയത്. യുവതിയുടെ ബാഗിൽ നിന്ന് വിദഗ്ദമായി ഒന്നര ലക്ഷം രൂപയുടെ ഐ ഫോണും 3500 ഇയാൾ മോഷ്ടിച്ചത്. ഈ സമയം ബോഗിയിലെ മറ്റുള്ളവരും ഉറക്കത്തിലായത് ഇയാൾക്ക് സഹായമായി. പിന്നീട് ചങ്ങനാശ്ശേരിയിൽ വെച്ച് ഉറക്കം എഴുന്നേറ്റ യുവതി ബാഗ് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി തിരിച്ചറിയുന്നത്.തിരുവനന്തപുരത്ത് എത്തിയ യുവതി റെയിൽവേ പൊലീസിൽ പരാതി നൽകുകയായിരുന്നു. തിരുവനന്തപുരം റെയിൽവെ പൊലീസ് പരാതി കോട്ടയം റെയിൽവേ പൊലീസിന് കൈമാറുകയും തുടർന്ന് പ്രതി മോഷ്ടിച്ച ഫോൺ കോട്ടയത്തെ ഒരു മൊബൈൽ ഷോപ്പിൽ വിൽക്കാൻ എത്തിയപ്പോൾ റെയിൽവേ പൊലീസി​ന്റെ പിടിയിലാകുകയുമായിരുന്നു. ഇയാളുടെ പേരിൽ പല പൊലീസ് സ്റ്റേഷനുകളിലായി 10 ലധികം കേസുകൾ ഉണ്ടെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!