കോഴിക്കോട്: വയറിം​ഗ് ജോലിക്കിടെ ഷോക്കേറ്റതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് ആണ് അപകടം. പുളിക്കൂൽ സ്വദേശി ജാഫർ (40)ആണ് മരിച്ചത്.കക്കംവെള്ളിയിലെ സ്വകാര്യ കെട്ടിടത്തിൽ വയറിംഗ് ജോലി നടത്തുന്നതിനിടെയാണ് ജാഫറിന് ഷോക്കേറ്റത്. ഉടൻ തന്നെ ജാഫറിനെ നാദാപുരം ​ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!