കുട്ടികളെ നന്നായി വളർത്തുക എന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്. ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിൽ പലർക്കും അതിന് സമയം കിട്ടാറില്ല. കുട്ടികളെ സ്വയം പര്യാപ്തതയുള്ള വ്യക്തികളാക്കി മാറ്റാനാണ് ശ്രദ്ധിക്കേണ്ടത്. കുറച്ചൊന്നു ശ്രദ്ധിച്ചാൽ നമുക്കും ഒരു മികച്ച പാരന്റ് ആകാം.അച്ഛനമ്മമാർ ചെയ്യുന്നത് കണ്ടാണ് കുട്ടികൾ വളരുന്നത്. പേരെന്റ്സ് ആണ് കുട്ടികളുടെ ആദ്യത്തെ റോൾ മോഡൽസ്. അച്ഛനമ്മമാർക്ക് ചിട്ടയായ ജീവിതരീതി, പരസ്പര ബഹുമാനം, വിശാല ചിന്താഗതി എന്നിവ അത്യാവശ്യമാണ്. ഇക്കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും വേണം.അവർ നമ്മളുടെ മക്കൾ തന്നെ പക്ഷെ അവരെ കൊഞ്ചിച്ചു വഷളാക്കരുത്. ‘നോ’ പറയേണ്ടിടത് ‘നോ’ തന്നെ പറയണം,അവർ തെറ്റുചെയ്യുമ്പോൾ ശകാരിക്കുകയും അതിന്റെ വരും വരായ്കകൾ പറഞ്ഞു കൊടുക്കുകയും വേണം.മാതാപിതാക്കൾ കുഞ്ഞുങ്ങളുമായി നല്ല ആശയ വിനിമയം സൂക്ഷിക്കണം.കുട്ടികളുടെ ഇഷ്ടങ്ങൾ, അവരെ അസ്വസ്ഥരാക്കുന്ന കാര്യങ്ങൾ, കൂട്ടുകാർ, പ്രിയപ്പെട്ട ഭക്ഷണം അങ്ങനെ അവരെ സംബന്ധിക്കുന്ന ഓരോ കാര്യവും അറിയാൻ ശ്രമിച്ചാൽ മാത്രമേ മികച്ച ഒരു പേരന്റ് ആവാൻ സാധിക്കൂ.കുട്ടികളെ മികച്ച ചിട്ടയോടും ജീവിതചര്യയോടും കൂടി വളർത്തുക എന്നത് മാതാപിതാക്കൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ചെറുപ്പത്തിലേ തന്നെ ചിട്ടയോടെ കാര്യങ്ങൾ ചെയ്യിക്കണം.”ചുട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ”.കുട്ടികളാണെന്ന് കരുതി അവരെ ഇപ്പോഴും ശാസിക്കാനും അനുസരിപ്പിക്കാനും നിൽക്കരുത്. അവർക്ക് അവരുടേതായ സ്വാതന്ത്ര്യം നൽകുക.