മലപ്പുറം: ഇടത് എംഎൽഎയും ഒന്നാം പിണറായി സർക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. അധ്യാപക ദിനത്തിൽ അധ്യാപകരുടെ മ​​​​​ഹത്വം വിശദീകരിക്കാൻ രക്തസാക്ഷികളെ ഇകഴ്ത്തിയതോടെ സൈബർ സഖാക്കൾ പ്രതിഷേധവുമായി പോസ്റ്റിന് താഴെയെത്തി. രൂക്ഷ വിമർശനമാണ് ഇടത് പ്രൊഫൈലുകൾ ഉയർത്തുന്നത്.അധ്യാപക ദിനത്തിൽ കെ ടി ജലീൽ പങ്കുവച്ച കുറിപ്പിലെ ‘രക്തസാക്ഷിയുടെ രക്തത്തേക്കാൾ വിശുദ്ധിയുണ്ട് പണ്ഡിതനായ ഗുരുവിൻറെ മഷിക്ക്’ എന്ന പ്രയോഗമാണ് വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. അധ്യാപകരുടെ വിശുദ്ധി പറയാൻ രക്തസാക്ഷികളുടെ രക്തത്തിൻറെ വിശുദ്ധി താഴ്ത്തിക്കേട്ടേണ്ടെന്നാണ് തരത്തിലാണ് വിമർശനം. ഇടതു പ്രൊഫൈലിൽ നിന്നും നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്.അധ്യാപകരുടെ വിശുദ്ധി പറയാൻ രക്തസാക്ഷികളുടെ രക്തത്തിന്റെ വിശുദ്ധി താഴ്ത്തികെട്ടുന്നതു എന്തിനാനു ജലീൽ എന്നാണ് ഒരാളുടെ കമന്റ്. ഒളിയമ്പുകൾ നല്ലതല്ലെന്നും മഹാത്മാ ഗാന്ധി രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച മഹാത്മാവ് ആണെന്നും മറ്റൊരാൾ ഓർമിപ്പിക്കുന്നു. പാർട്ടിക്ക് വേണ്ടി ജീവൻ നൽകിയ രക്തസാക്ഷികളെ അപമാനിക്കുന്നതിന് തുല്യമാണ് ഈ പോസ്റ്റെന്നും പാർട്ടിയെ അപകീർത്തി പെടുത്തി വ്യക്തിത്വത്തെ ഉയർത്തികാട്ടാനുള്ള ശ്രമമെന്നും കമന്റുകളുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!