ഫോണ്‍ കോളുകള്‍ക്കും മെസേജുകൾക്കും ഈ കാലത്ത് ഒരു പരിധിയുമില്ല എന്നാൽ ഈ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) തയ്യാറെടുക്കുന്നതായി സൂചന.അനാവശ്യമായ വാണിജ്യ ഫോണ്‍ കോളുകള്‍ ഉപഭോക്താക്കള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല അത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആലോചന.പ്രത്യേകിച്ച് വ്യക്തികള്‍ തമ്മിലുള്ള സന്ദേശങ്ങളുടെയും കോളുകളുടെയും പശ്ചാത്തലത്തിലാണ് നിര്‍ദേശം.ഒരു നിശ്ചിത പരിധി കഴിഞ്ഞാല്‍ കൂട്ടത്തോടെ അയക്കുന്ന മെസേജുകള്‍ക്കോ കോളുകള്‍ക്കോ ഒരു പ്രത്യേക താരിഫ് അവതരിപ്പിക്കാന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. പലപ്പോഴും അനാവശ്യമായ വാണിജ്യ കോളുകളും സന്ദേശങ്ങളും ഉപഭോക്താക്കള്‍ക്ക് ശല്യമാകുന്നതായി പരാതികള്‍ ഉയര്‍ന്നതോടെയാണ് നിശ്ചിത പരിധി കഴിഞ്ഞാല്‍ താരിഫ് ഏര്‍പ്പെടുത്താന്‍ ട്രായ് ആലോചിക്കുന്നത്.ടെലികോം കൊമേഴ്‌സ്യല്‍ കമ്മ്യൂണിക്കേഷന്‍സ് കസ്റ്റമര്‍ പ്രിഫറന്‍സ് റെഗുലേഷന്‍ പുനപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ട്രായി പൊതുജനങ്ങളുടെ അഭിപ്രായം തേടി. അനാവശ്യമായ വാണിജ്യ കോളുകളുടെ ഭീഷണി തടയുന്നതിന് ഒരു നിശ്ചിത പരിധിക്കപ്പുറം വ്യക്തികള്‍ തമ്മിലുള്ള കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും താരിഫ് ഏര്‍പ്പെടുത്തുന്നതിന്റെ ആവശ്യകത സംബന്ധിച്ചാണ് ട്രായി ജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത പരിധിക്കപ്പുറമുള്ള കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും സിം അടിസ്ഥാനത്തില്‍ താരിഫ് നിശ്ചയിക്കുന്നതിനുള്ള സാദ്ധ്യതയാണ് പരിശോധിക്കുന്നത്. അംഗീകൃതമല്ലാത്ത ടെലിമാര്‍ക്കറ്ററുകളില്‍ നിന്നുള്ള അനാവശ്യമായ വാണിജ്യ കോളുകള്‍ നിയന്ത്രിക്കുന്നതിന് പുതിയ നീക്കം ഫലപ്രദമായിരിക്കുമെന്നാണ് ട്രായ് കണ്ടെത്തിയിരിക്കുന്നത്.വോയ്സ് കോളുകള്‍ക്കും എസ്എംഎസ് സേവനങ്ങള്‍ക്കും വ്യത്യസ്ത താരിഫ് ഏര്‍പ്പെടുത്തുന്നതിന്റെ സാദ്ധ്യത പരിശോധിക്കേണ്ടതാണെന്ന് ട്രായിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.വിവിധ ടെലികോം കമ്പനികളില്‍ നിന്ന് ലഭിച്ച ഉപയോഗാടിസ്ഥാനത്തിലുള്ള കണക്കുകള്‍ കൂടി പരിശോധിച്ച ശേഷമാണ് നടപടി.കണക്കുകൾ പ്രകാരം മെസ്സേജ് അയക്കുന്ന ആളുകൾ വളരെ കുറവെന്നാണ് മനസിലാക്കുന്നത്. ഫോണ്‍ കോളുകളുടെ കാര്യത്തിലും മറിച്ചല്ല. നിയന്ത്രണം നിലവിൽ വന്നു കഴിഞ്ഞാൽ അനാവശ്യ ഫോൺ കോളുകളിൽ നിന്നും മെസ്സേജുകളിൽ നിന്നും ഒരു പരിധിവരെ ഉപഭോക്താക്കൾക്ക് രക്ഷനേടാം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!