കുമ്പള: എം.ഡി.എം.എ.യുമായി രണ്ടുപേർ അറസ്റ്റിൽ. മൊഗ്രാൽപുത്തൂർ അറഫാത്ത് നഗറിലെ മുഹമ്മദ് സുഹൈൽ (24), പുത്തിഗെ കട്ടത്തടുക്ക വികാസ് നഗറിലെ എം.കെ.സിറാജുദീൻ (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 1.05 ഗ്രാം എം.ഡി.എം.എ.യും പിടിച്ചെടുത്തു. നഗരത്തിലെ ഹയർ സെക്കൻഡറി വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ എംഡിഎംഎയുമായി പിടിയിലാത്.കുമ്പള ഇൻസ്പെക്ടർ കെ.പി.വിനോദ്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. വി.കെ.വിജയൻ, സി.പി.ഒ.മാരായ സുരേഷ്, കിഷോർ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഞായറാഴ്ച പുലർച്ചെ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. ഇവർ സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിർത്തി പോലീസ് പരിശോധിക്കുകയായിരുന്നു. കഞ്ചാവ് എത്തിക്കുന്നുവെന്ന വിവരത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി ഇവർ പോലീസ് നിരീക്ഷണത്തിലായിരുന്നു.