തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് 72.23 കോടി രൂപകൂടി അനുവദിച്ച് സംസ്ഥാന സർക്കാർ. പെൻഷൻ വിതരണത്തിന്‌ കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനായാണ്‌ തുക അനുവദിച്ചത്. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഈ കാര്യം അറിയിച്ചത്.കഴിഞ്ഞ ആഴ്‌ചയിൽ ഇതേ ആവശ്യത്തിന്‌ 71.53 കോടി രൂപ അനുവദിച്ചിരുന്നു. പ്രാഥമിക കാർഷിക വായ്‌പാ സംഘങ്ങളുടെ കൺസോർഷ്യത്തിൽനിന്ന്‌ പെൻഷൻ വിതരണത്തിനായി കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവാണ്‌ സർക്കാർ ഉറപ്പാക്കുന്നത്‌.ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ പ്രതിമാസം 50 കോടി രൂപയും സഹായമായി നൽകുന്നുണ്ട്‌. രണ്ടാം പിണറായി സർക്കാർ ഇതുവരെ 5940 കോടി രൂപയാണ്‌ കെ.എസ്.ആർ.ടി.സിക്ക് നൽകിയത്‌.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!