തിരുവനന്തപുരം: ഒരു വീട്ടിൽ കുറഞ്ഞത് ഒരു കാറെങ്കിലും ഇന്നുണ്ട്. അതുകൊണ്ടു തന്നെ നിരത്തിൽ ഇറങ്ങിയാൽ വണ്ടികളേറെ തട്ടിട്ട പോകാൻ പറ്റാത്ത സാഹചര്യവുമാണ്. അതുപോലെ തന്നെ ഇന്ന് അപകടങ്ങളുടെ എണ്ണവും കൂടുതലാണ്. അതുകൊണ്ടു തന്നെ നിയമങ്ങളിൽ ഇനിയും മാറ്റങ്ങൾ വരൻ ആണ് സാധ്യത. അതിന്റെ ഭാഗമായി കാറുകളുടെ പിന്നിലെ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. 2025 ഏപ്രില്‍ മുതല്‍ ആയിരിക്കും ഈ നിബന്ധനകള്‍ നിലവില്‍ വരിക. നിലവിൽ പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണെങ്കിലും കർശനമല്ല.എട്ട് സീറ്റുള്ള വാഹനങ്ങള്‍ക്കും ഇതു ബാധകമാണ്. സീറ്റ് ബെല്‍റ്റുകള്‍ക്കും പുതിയ അനുബന്ധ സാമഗ്രികള്‍ക്കും പുതിയ ഗുണനിലവാര വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താണ് കേന്ദ്ര തീരുമാനം. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ് പ്രകാരമുള്ള ഘടകങ്ങളാണ് നിലവില്‍ ഉപയോഗിക്കുന്നത്. പാശ്ചാത്യ നിലവാരത്തിലുള്ള ഇവയ്ക്കു പകരം കേന്ദ്രം നിഷ്‌കര്‍ഷിക്കുന്ന ഇന്ത്യന്‍ സ്റ്റാന്‍ഡേഡിലുള്ള സീറ്റ് ബെല്‍റ്റുകളും ആങ്കറുകളും വാഹനങ്ങളില്‍ ഘടിപ്പിക്കണം. നിര്‍മാണ വേളയില്‍ വാഹന നിര്‍മാതാക്കള്‍ ഇത് ഉറപ്പിക്കണം.വാഹന പരിശോധനയിലും എഐ ക്യാമറകളിലും മുന്‍നിര യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നുണ്ടോ എന്നു മാത്രമാണ് ഇപ്പോൾ പരിശോധിക്കുന്നത്. നാല് ചക്ര വാഹനങ്ങളുടെ വിഭാഗത്തില്‍പ്പെട്ട ക്വാഡ്രാ സൈക്കിളുകളിലെ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.