പത്തനംതിട്ട: തിരുവല്ലയിൽ ഒപ്പം താമസിച്ചിരുന്ന ഗർഭിണിയായ യുവതിയെ ചവിട്ടി ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരുവല്ല പൊടിയാടി കാരാത്ര കോളനിയിൽ വിഷ്ണു ബിജുവാണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാച രാത്രിയിലാണ് സംഭവം. ഇരുവരും തമ്മിലുള്ള വഴക്കിനെ തുടർന്ന് യുവാവ് യുവതിയെ ചവിട്ടി. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടി മരിച്ചതായി കണ്ടെത്തി.പിന്നാലെ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ ഇന്ന് ഉച്ചയോടെയാണ് പൊലീസ് പിടികൂടിയത്. ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശിയായ യുവതിയും പ്രതിയും ഒരു വർഷമായി ഒരുമിച്ചാണ് താമസം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!