കോട്ടയം: പാപ്പാലപ്പറമ്പിൽ പോത്തൻ വർഗീസിന്റെ ഉടമസ്ഥതയിലുള്ള പുതുപ്പള്ളി അർജുനൻ ചെരിഞ്ഞു. 40 വയസായിരുന്നു. മോഴയാനയായ അർജുൻ അസം സ്വദേശിയാണ്.ക്ഷേത്രങ്ങളിലെ എഴുന്നള്ളത്തിനും തടിപിടിക്കുന്നതിനും ഒരുപോലെ പോയിരുന്ന അർജുൻ ഒരാഴ്ചയായി കാലിന് വേദനയായി ചികിത്സയിലായിരുന്നു. ക്രെയിനുപയോഗിച്ച് ഉയർത്തി നോക്കിയെങ്കിലും കാലുറപ്പിച്ച് നിൽക്കാൻ കഴിയാത്ത നിലയിലായിരുന്നു.ഡോക്ടർമാർ മരുന്നുകൾ നൽകിയെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ല. തുടർന്ന് വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. സംസ്കാരം വെള്ളിയാഴ്ച നടക്കും