പുതുപ്പാടി:കൈതപ്പൊയിൽ നോളജ് സിറ്റിയിൽ പ്രവർത്തിക്കുന്ന മിഹ്റാസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ വയനാട് ഉരുൾപൊട്ടൽ ഉൾപ്പെടെ ദുരന്തമുഖത്ത് നിസ്വാർത്ത സേവനം നടത്തുന്ന ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാരെ ആദരിക്കലും പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ചു.മിഹ്റാസ് ഹോസ്പിറ്റലിൽ വെച്ച് നടന്ന പരിപാടി മർക്കസ് നോളജ് സിറ്റി സി.ഇ.ഒ ഡോക്ടർ അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു,ഡോക്ടർ പി വി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു,ഡോക്ടർ സയ്യിദ് നിസാം,ചുരം ഗ്രീൻ ബ്രിഗഡ് പ്രസിഡൻറ് മുഹമ്മദ് ഹാജി എരഞ്ഞോണ,കോർഡിനേറ്റർ ഫൈസൽ തേക്കിൽ, ഉനൈസ് സഖാഫി കാന്തപുരം തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു,ചുരം ഗ്രീൻ ബ്രിഗേഡിന്റെ മുപ്പതോളം വളണ്ടിയർമാരും പരിപാടിയിൽ പങ്കെടുത്തുഅഫ്സൽ കോളിക്കൽ സ്വാഗതവും ഇബ്നു ബാസ് നന്ദിയും പറഞ്ഞു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!