ആലപ്പുഴ: കൊലക്കേസ് പ്രതികൾക്കൊപ്പം വിനോദയാത്ര നടത്തിയ പോലീസ് ​ഉദ്യോഗസ്ഥന് സസ്​പെൻഷൻ. ആലപ്പുഴ എ.ആർ ക്യാമ്പ്​ എ.എസ്​.ഐ ശ്രീനിവാസനാണ് സസ്​പെൻഷൻ. ജില്ല പൊലീസ്​ മേധാവിക്ക്​ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്​പെൻഷൻ​ നടപടി. പോലീസുകാരനുമൊത്തുള്ള ആഘോഷ വീഡിയോ വൈറൽ ആയിരുന്നു.11 വർഷംമുമ്പ്​ ആലപ്പുഴ നഗരത്തെ നടുക്കിയ കൊലപാതക ശ്രമത്തിൽ ജാമ്യംനേടിയ മൂന്നാംപ്രതി ഉണ്ണിക്കും (41) സുഹൃത്തുക്കൾക്കുമൊപ്പമാണ്​ എ.എസ്​.ഐ ശ്രീനിവാസൻ ആഘോഷം നടത്തിയത്​. കഴിഞ്ഞ മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം.ആഘോഷത്തിന്‍റെയും വിനോദയാത്രയുടെയും വിവരങ്ങൾ ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതിനുപിന്നാലെ ​പ്രതികൾക്കൊപ്പം ആഘോഷത്തിൽ പങ്കാളിയായ എ.എസ്​.ഐയുടെ ചിത്രവും വീഡിയോയും വൈറലായിരുന്നു.നഗരത്തിലെ കൊലപാതകശ്രമക്കേസിൽ ജില്ല സെഷൻസ്​ കോടതി പതിനൊന്നര വർഷം ശിക്ഷിച്ച ഉണ്ണി ഉൾപ്പെടെയുള്ള പ്രതികൾ ഹൈകോടതിയിൽനിന്ന്​ ജാമ്യം നേടിയതിനു പിന്നാലെയായിരുന്നു ആഘോഷം​.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!