കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനു സമീപം സംഘർഷം ഉണ്ടായി. വാക്കുതർക്കത്തെ തുടർന്ന് നാലംഗ സംഘം ഏറ്റുമുട്ടി. ആക്രമണത്തിൽ ഒരാൾക്ക് വെട്ടേറ്റു. കോഴിക്കോട് സ്വദേശി മുരളിക്കാണ് വെട്ടേറ്റത്. ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.റെയിൽവേ സ്റ്റേഷൻ്റെ പടിഞ്ഞാറ് ഭാഗത്ത് ഇരു ചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നിടത്തുവച്ച് രണ്ട് സ്ത്രീകൾ തമ്മിൽ ഏറ്റുമുട്ടുകയും തുടർന്ന് മുരളിയും ഇടുക്കി സ്വദേശിയായ ടിന്റോയും തമ്മിൽ തർക്കമുണ്ടാകുകയുമായിരുന്നു. പിന്നാലെ മുരളിയെ ടിന്റോ ഓടിച്ചിട്ട് വെട്ടുകയായിരുന്നു.പോലീസ് സ്ഥലത്തെത്തി ടിന്റോയെയും തമിഴ്നാട് സ്വദേശിയായ ഒരു സ്ത്രീയേയും കസ്റ്റഡിയിലെടുത്തു. ഇവിടെ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായും ലഹരി വില്പനാ സംഘങ്ങൾ തമ്പടിക്കുന്നതായും ആരോപണമുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!