നെടുങ്കണ്ടം: പിഞ്ചുകുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടലിൽ ആണ് നാട്ടുകാർ. ഉടുമ്പന്‍ചോല പുത്തന്‍പുരയ്ക്കലില്‍ ചിഞ്ചുവിന്റെ കുഞ്ഞാണ് മരണപ്പെട്ടത്. മുത്തശ്ശി ജാന്‍സിയ്‌ക്കൊപ്പം കാണാതായ കുഞ്ഞിനെയാണ് തോട്ടുവക്കത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടന്‍തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം രാത്രി ഒൻപതരയോടെയാണ് ചെമ്മണ്ണാർ സെയ്ന്റ് സേവ്യേഴ്‌സ് പള്ളിയിലെത്തിച്ചത്.മുത്തശ്ശിയെ രാജാകാട്ടിലെ ഗവണ്‍മെൻ്റ് ആശുപത്രിയിലേക്കും തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ജാൻസിക്കൊപ്പമായിരുന്നു കൂടുതൽ സമയവും കുഞ്ഞ് കഴിഞ്ഞിരുന്നതെന്ന് നാട്ടുകാർ പറയുന്നു. വിവാഹം കഴിഞ്ഞ് നാലുവർഷത്തോളം കാത്തിരുന്നതിന് ശേഷമാണ് ചിഞ്ചുവിനും ഭർത്താവ് സിജോയ്ക്കും ഒരു ആൺകുട്ടി ജനിക്കുന്നത്. മരിക്കുമ്പോൾ കുഞ്ഞിന് 59 ദിവസം മാത്രമായിരുന്നു പ്രായം. മാസം തികയാതെ ജനിച്ച കുഞ്ഞായത് കൊണ്ട് ഒരുപാട് ലാളിച്ചാണ് വീട്ടുക്കാർ നോക്കി കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ കുട്ടിയുടെ വേർപാട് നാട്ടുക്കാർക്കും ഉൾക്കൊളളാൻ കഴിഞ്ഞിട്ടില്ല.വൈകീട്ട് മൂന്നരയോടെ കുഞ്ഞിൻ്റെ മരണവിവരം അറിയുന്നത്. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച സമയത്തും ചിഞ്ചുവിനെ വിവരങ്ങളൊന്നും അറിയിച്ചിരുന്നില്ല. മരണവിവരം അറിഞ്ഞ് പൊട്ടിക്കരഞ്ഞ ചിഞ്ചുവിനെ ആശ്വസിപ്പിക്കാൻ ഭർത്താവ് സിജോയും ബന്ധുക്കളും പാടുപെടുകയായിരുന്നു. തലയ്ക്കുപിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അപകടത്തിലേക്ക് നയിച്ചതിന് പിന്നിലെ കാരണങ്ങൾ ഇപ്പോഴും ചുരുളഴിഞ്ഞിട്ടില്ല.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!