കൽപ്പറ്റ: വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ ദുരിതത്തിൽപ്പെട്ടവർക്കായി സുമനസുകൾ അകമഴിഞ്ഞ് സാധനങ്ങളും പണവും സംഭാവന നൽകിയപ്പോൾ ചിലർ ഈ അവസരം ഉപയോ​ഗിച്ചത് തങ്ങൾക്ക് ആവശ്യമില്ലാത്ത സാധനങ്ങൾ വീട്ടിൽ നിന്നും ഒഴിവാക്കാനാണ്. ഉപയോഗശൂന്യമായ വസ്ത്രങ്ങൾ ഉൾപ്പെടെ 85 ടൺ അജൈവ മാലിന്യമാണ് ക്യാംപുകളിലും കളക്ഷൻ സെന്ററുകളിലും എത്തിയത്. ഇക്കൂട്ടത്തിൽ ഉപയോ​ഗിച്ച അടിവസ്ത്രങ്ങൾ വരെയുണ്ടായിരുന്നു.ടെക്സ്റ്റൈൽസുകളിലെയും മറ്റും ഉപയോഗശൂന്യമായ കെട്ടുകണക്കിന് വസ്ത്രങ്ങളും ചിലർ കളക്ഷൻ സെൻററിൽ കൊണ്ടു തള്ളി. തിരക്കിനിടയിൽ പരിശോധിക്കപ്പെട്ടിലെന്ന പഴുതാണ് ഇക്കൂട്ടർ മുന്നിൽ കണ്ടത്. ഉപയോഗിച്ച അടിവസ്ത്രം വരെയും മനഃസാക്ഷിയില്ലാതെ ചിലർ കളക്ഷൻ സെന്ററിൽ എത്തിച്ചു. 17 ടൺ വസ്ത്രങ്ങളാണ് ഇത്തരത്തിൽ ക്യാംപുകളിലും കളക്ഷൻ സെൻററിലുമായി ലഭിച്ചത്. ഇതുമൂലം ഉപയോഗശൂന്യമായ വസ്ത്രങ്ങൾ ഉൾപ്പെടെ 85 ടൺ അജൈവ മാലിന്യമാണ് നീക്കേണ്ടി വന്നത്.​ഉരുൾപ്പൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ സർക്കാർ സംവിധാനം ഏർപ്പെടുത്തിയപ്പോൾ കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നും പതിനായിരക്കണക്കിന് പേരാണ് സഹായവുമായി എത്തിയത്. പ്രളയകാലത്ത് കേരളം കണ്ടത് പോലെ വയനാട്ടിലേക്ക് ലോഡ് കണക്കിന് സാധനങ്ങൾ വന്നുകൊണ്ടിരുന്നു. ആത്മാർത്ഥമായ സഹായിച്ചവരുടെ സ്നേഹത്തിൻറെ ശക്തിയിൽ ചില സാധനങ്ങളെല്ലാം ആവശ്യത്തിൽ അധികമായി മാറിയിരുന്നു. ഇതിൽ ചിലത് കൃത്യമായി ഉപയോഗിക്കാനുള്ള ക്രമീകരണം ഒരുക്കുന്നുണ്ട്.കൂടുതൽ വന്ന നാപ്കിനുകൾ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യൂക്കേഷൻ വഴി സ്കൂളിലേക്ക് എത്തിക്കു. ഭക്ഷണ കിറ്റുകൾ ട്രൈബൽ ടിപ്പാർട്ട്മെൻറ് വഴി മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന അദിവാസി വിഭാഗർക്ക് നൽകുന്നു. ലോഡ് കണക്കിന് വന്ന കുപ്പിവെള്ളം തെരച്ചിൽ കഴിഞ്ഞാൽ ലേലത്തിന് വക്കാനും ആലോചനയുണ്ട്. ഇതിലൂടെ കിട്ടുന്ന പണമെല്ലാം ഉരുൾപ്പൊട്ടലിലെ ദുരിതബാധിതരെ സഹായിക്കാൻ തന്നെ ഉപയോഗിക്കാനാണ് തീരുമാനം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!